Thursday, January 27, 2011

കബന്ധനും കല്ക്കിയും

കബന്ധന്‍
ജഠരത്തില്‍ ശിരസ്സും മറച്ചു വ
ച്ചബദ്ധശരീരനായ്
മേവുന്നു കൊടുങ്കാട്ടില്‍ .
തല യുണ്ടെന്നാലും
കാണുവാനില്ല
വയര്‍ വലുതാ
ണ താണല്ലോ സത്യവു
മാസ്തി ത്വവും .
മോചനം മഹാമാര്‍ഗം
കാട്ടുവാന്‍ വരും നൃപ
നചലം കടന്നെത്താ നാവുകില്ല തു
തീര്‍ച്ച.
അംബരം പോലെ
സൂര്യ ചന്ദ്രരും താരാഗണ മൊക്കെയും
നിറഞ്ഞൊരുതലയുള്ളവനവന്‍.
ജീവിതം പുലര്‍ ത്തുവാന്‍തലയല്ല ത്യാവശ്യം
വയരാണതിനാല്‍ ത്തന്‍
വയറ്റില്‍ത്തലയിട്ടു .
തലയില്ലാതെ വയര്‍ മാത്രമായ്‌ക്കഴിയുവാ
നിക്കാലത്തതിസുഖം
കാലമോ കലികാലം.
തലയും
തലയ്ക്കക ത്തുള്ളവ യശേഷവും
മറച്ചാല്‍ പേടിക്കണ്ട
ഭൂ ലോകത്തോ രാളെയും.
തലയില്ലെങ്കില്‍ പിന്നെ
നാവില്ല മുഖമില്ല കാതില്ല മിഴിയില്ല
ജീവിതം മഹാസുഖം.
വരില്ല നൃപവരന്‍
കാരണം
കളികാലതതെത്തുന്നോ
രവതാരം കല്ക്കിയാ
ണറി യില്ലേ ?

No comments:

Post a Comment